'ലാത്തി പിടിക്കുന്ന കയ്യുവെട്ടും, തൊപ്പി വെയ്ക്കുന്ന തലയും വെട്ടും'; കൊലവിളി മുദ്രാവാക്യവുമായി ഡിസിസി മാർച്ച്

Published : Mar 05, 2024, 06:51 AM IST
'ലാത്തി പിടിക്കുന്ന കയ്യുവെട്ടും, തൊപ്പി വെയ്ക്കുന്ന തലയും വെട്ടും'; കൊലവിളി മുദ്രാവാക്യവുമായി ഡിസിസി മാർച്ച്

Synopsis

കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ഡിസിസി ക്ക് മുന്നിൽ ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.   

എറണാകുളം: പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാർച്ച്‌. 'ലാത്തി പിടിക്കുന്ന കയ്യും വെട്ടും തൊപ്പി വെയ്ക്കുന്ന തലയും വെട്ടും' എന്നാണ് പ്രവർത്തകർ മുദ്രാവാക്യത്തിൽ പരാമർശം നടത്തിയത്. കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ഡിസിസി ക്ക് മുന്നിൽ ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. 

ഇന്നലെ കോതമം​ഗലം ന​ഗരത്തിലുണ്ടായ സംഘർഷത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ്  അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പുലർച്ചെയോടെ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചത്. എംഎൽഎ മാത്യു കുഴൽനാടനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. 

ചായക്കടയിൽ നിൽക്കുകയായിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ്മുഹമ്മദ് ഷിയാസിനെ വലിച്ചിറക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമരപ്പന്തലില്‍ കയറി മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്യുന്നു. പ്രതിഷേധമുയർത്തിയ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. പൊലീസിന്റെ ജീപ്പും ബസിന്റെ ചില്ലും തകർത്തു. കസേരകളും കല്ലും വടിയും പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'