ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി

Published : May 13, 2020, 09:07 PM IST
ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി

Synopsis

പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

കുർണൂൽ:  ആന്ധ്രപ്രദേശിൽ കൊവിഡ്  ബാധിതന്‍റെ മൃതദേഹം കൈമാറിയതിൽ ഗുരുതര വീഴ്ച. ഹൃദ്രോഗത്തെ തുടർന്ന് മരിച്ച നന്ത്യാൽ സ്വദേശിയുടെ ബന്ധുക്കൾക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയത്. കുർണൂർ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം. മരിച്ച നന്ത്യാൽ സ്വദേശിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുകയും ചെയ്തു. 

സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആന്ധ്രപ്രദേശിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള ജില്ലയാണ് കുർണൂൽ. 16  പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി