കേൾവി ശക്തിയില്ലാത്ത കുരുന്നുകൾ ദുരിതത്തിൽ; കോടികളുടെ ഫണ്ട് കൈപ്പറ്റിയിട്ടും സഹായമെത്തിക്കാതെ ആരോഗ്യവകുപ്പ്

By Web TeamFirst Published Aug 17, 2020, 10:45 AM IST
Highlights


കേൾവി ശക്തിയില്ലാത്ത കുരുന്നുകൾ ദുരിതത്തിൽ; ജില്ലാ പഞ്ചായത്തിൽ നിന്ന് പദ്ധതി ആരോഗ്യവകുപ്പ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും സഹായമെത്തിയില്ല

തിരുവനന്തപുരം: കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ തുടർചികിത്സക്കും കേടുവന്ന ഉപകരണങ്ങൾ മാറ്റുന്നതിനുമുള്ള സർക്കാർ സഹായം കിട്ടാത്തതിനാൽ സംസ്ഥാനത്തെ കേൾവി ശക്തിയില്ലാത്ത നിരവധി കുരുന്നുകൾ ദുരിതത്തിൽ. പദ്ധതിക്കായി ജില്ലാ പഞ്ചായത്തുകളിൽ നിന്നടക്കം കൈപ്പറ്റിയ കോടികൾ കെട്ടിക്കിടക്കുമ്പോഴാണ് ആരോഗ്യവകുപ്പിന്റെ ഈ നിസംഗത. 

സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കാൻ ഒരുക്കാമായിരുന്ന ജില്ലാ പഞ്ചായത്തുകൾ പണവും വകയിരുത്തിയിരുന്നതാണ്. എന്നാൽ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ചെയ്യാമെന്ന് പറഞ്ഞ് ഈ പണം ആരോഗ്യവകുപ്പ് ഏറ്റെടുത്തു. എന്നാൽ വർഷമൊന്ന് കഴിഞ്ഞിട്ടും കുട്ടികൾക്ക് ആനുകൂല്യം കിട്ടിയില്ല.

സർക്കാരിൽ നിന്ന് പദ്ധതി മാർഗനിർദ്ദേശം കിട്ടിയത് ഫെബ്രുവരിയിലെന്നും കൊവിഡ് ആയതിനാൽ തുടർനടപടികൾ വൈകിയെന്നുമാണ്  പദ്ധതിയുടെ നടത്തിപ്പുകാരായ സാമൂഹ്യസുരക്ഷാമിഷന്റെ വിശദീകരണം.

click me!