പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

Published : May 02, 2024, 02:59 PM IST
പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

Synopsis

പെയിന്‍റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല

കോഴിക്കോട്: പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്‍റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് അല്‍പം മുമ്പ് മരണം സംഭവിച്ചിരിക്കുന്നത്. 

Also Read:- കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊലീസ് നാടകം കളിക്കുന്നു, പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും'; എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി വിട്ടയച്ചു
അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്; യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്