
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
Also Read: കേരളീയം.. ഇത് ഇത്തിരി കൂടിപ്പോയി, എന്റെ ഒരു ചിത്രം പോലുമില്ല; പരിഭവം പറഞ്ഞ് ബാലചന്ദ്ര മേനോൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam