മുഖ്യമന്ത്രിക്ക് വധഭീഷണി: ആറ്റിങ്ങൽ സ്വദേശിയായ പ്രതി പിടിയിൽ, ഫോൺവിളിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്

Published : Jun 13, 2026, 10:10 AM IST
police station

Synopsis

മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി കോൾ വിളിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് സോണി തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്. സോണിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം, ബസ് തടയൽ ശരിയല്ല'; മെൻസ് അസോസിയേഷനെ തള്ളി രാഹുൽ ഈശ്വർ
അർജുൻ ആയങ്കിയിലേക്ക് അന്വേഷണം, സ്വർണം കവരാൻ കണ്ണൂരിൽ നിന്നുള്ള സംഘമെത്തിയത് അർജുന്റെ നിർദേശ പ്രകാരം?