കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാരോട് അനുഭാവം കാട്ടാതെ കമ്പനി; ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിച്ച് ജീവനക്കാര്‍

Published : Jul 09, 2026, 05:55 AM IST
coro health

Synopsis

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി തീരുമാനം വൈകുന്നു. ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍. വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും.

കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി തീരുമാനം വൈകുന്നു. ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍. വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും. ഇതിനിടെ, കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ കമ്പനി. ഇതോടെ 800നു മുകളിൽ ആളുകൾ തൊഴിൽരഹിതരാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live Updates: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ - ജീവനക്കാരോട് അനുഭാവം കാട്ടാതെ കമ്പനി; ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിച്ച് ജീവനക്കാര്‍
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസം, കാരണം കണ്ടെത്താനുള്ള അന്വേഷണ സമിതിയെ സർക്കാർ ഇന്ന് നിയോഗിക്കും