ലീ​ഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം നേതൃയോ​ഗത്തിൽ, ചർച്ചകൾ വീണ്ടും നടക്കുമെന്ന് പിഎംഎ സലാം

Published : May 16, 2026, 02:46 PM ISTUpdated : May 16, 2026, 02:55 PM IST
PMA Salam

Synopsis

മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. അഞ്ച് മന്ത്രിമാരാണ് ഉള്ളത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല.

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. അഞ്ച് മന്ത്രിമാരെയാണ് നിർദേശിച്ചിട്ടുള്ളത്. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല. നേതൃയോ​ഗത്തിലാണ് തീരുമാനം.

അഞ്ച് മന്ത്രിമാരുടെ പദവിയുണ്ടെന്ന അർത്ഥത്തിലാണ് ​​ലീ​ഗ് ഇപ്പോൾ മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗഫൂറിന് പകരം എകെഎം അഷ്റഫിനെ പരി​ഗണിച്ചേക്കാം എന്ന സാധ്യതയുമുണ്ട്. 5ാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തിൽ കോൺ​ഗ്രസിൻ്റെ ഭാ​ഗത്തുനിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാൽപ്പോലും 5 പദവികളിലേക്ക് മന്ത്രിമാരെ നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം, ചർച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഞങ്ങൾ കോൺ​ഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് കെസി വേണു​ഗോപാലും വിഡി സതീശനും
അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കും, വീട്ടിലെത്തി കണ്ട് സതീശൻ; ഒപ്പമുള്ളവരുടെ കാര്യത്തിൽ തീരുമാനമായില്ല