ധീരജിന്റെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; സംസ്കാരം വീടിനോട് ചേർന്നുള്ള പറമ്പിൽ

Web Desk   | Asianet News
Published : Jan 12, 2022, 05:26 AM ISTUpdated : Jan 12, 2022, 09:15 AM IST
ധീരജിന്റെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; സംസ്കാരം വീടിനോട് ചേർന്നുള്ള പറമ്പിൽ

Synopsis

തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ (idukki engineering college)എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ (dheeraj)കുത്തിക്കൊലപ്പെടുത്തിയ കേസിലെ(murder case) പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
 
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്

പുറത്ത് നിന്നുള്ളവരെ കാമ്പസിൽ കയറ്റിയതാണ് തർക്കത്തിന് കാരണം. എസ്എഫ്ഐ ഇത് ചോദ്യം ചെയ്തു.കോളേജ് ​ഗേറ്റിന് പുറത്തേക്ക് ഇവരെ മാറ്റിയിട്ടും തർക്കം തുടർന്നു.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. 

ധീരജിന്റെ മൃതദേഹം അർധ രത്രി പന്ത്രണ്ടരയോടെയാണ് ജന്മനാട്ടിൽ എത്തിച്ചത്. തൃച്ചംബരം പാലക്കുളങ്ങരയിലെ വീടിനു സമീപത്തെ പറമ്പിലേക്ക് മൃതദേഹം എത്തിച്ചു .ഇവിടെ പൊതുദർശനം നടത്തി. മൃതദേഹം എത്തിയത് പ്രതീക്ഷിച്ചതിലും അഞ്ചര മണിക്കൂർ വൈകി ആമെങ്കിലും നാട്ടുകാർ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ  കാത്തിരിന്നിരുന്നു. തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിലും പൊതുദർശനം നടത്തി.

അതസമം പ്രദേശത്തു കർശന ജാഗ്രത തുടരുകയാണ്.പൊതു ദർശനത്തിനു ശേഷം മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ സംസ്കരിക്കും 
ഇതിനായി 8 സെന്റ് ഭൂമി സിപിഎം വാങ്ങിയിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്, ഇടുക്കി സീറ്റ് ഞങ്ങളുടേത്', കോൺഗ്രസ് അവകാശമുന്നയിച്ചിട്ടില്ലെന്നും പിജെ ജോസഫ്
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും