മോഡറേഷന്‍ വിവാദം: 24 പേരുടെ ബിരുദം റദ്ദാക്കി കേരള സര്‍വകലാശാല

By Web TeamFirst Published Jan 22, 2020, 12:07 AM IST
Highlights

തീരുമാനം നടപ്പാക്കാൻ ചാൻസലർ ആയ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: മോഡറേഷൻ വിവാദത്തിൽ നടപടിയെടുത്ത് കേരളസർവകലാശാല. അധികമാർക്ക് നേടി ബിരുദം കരസ്ഥമാക്കിയ 24 പേരുടെ ബിരുദം പിൻവലിക്കും. മോഡറേഷൻ കിട്ടിയ 112 വിദ്യാർത്ഥികളുടെ പേപ്പർ റദ്ദാക്കി പുനപരിശോധന നടത്താനും തീരുമാനിച്ചു. 

തീരുമാനം നടപ്പാക്കാൻ ചാൻസലർ ആയ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

12 പരീക്ഷകളിൽ അനധികൃതമായി മോഡറേഷൻ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും സോഫ്റ്റ് വെയർ തകരാറാണ് കാരണമെന്നുമാണ് സർവകലാശാലയുടെ നിലപാട്. ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

click me!