ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം സമർപ്പിക്കുന്നത് വൈകും, പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു

Published : Jan 27, 2026, 02:07 PM IST
sabarimala gold theft case

Synopsis

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്. ദേവസ്വം മിനുട്സ് അടക്കമുള്ള രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതും, പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ലഭിക്കാൻ സമയമെടുക്കുന്നതുമാണ് ഇതിന് കാരണം.  

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. സ്വർണപ്പാളിക്ക് പകരം ചെമ്പെന്ന് എഴുതിയ ദേവസ്വം മിനുട്സ് അടക്കമുള്ള രേഖകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കാൻ ദിവസങ്ങൾക്ക് മുൻപാണ് നടപടി തുടങ്ങിയത്. ഇതിനായി പത്മകുമാർ അടക്കമുള്ള പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു. അന്തിമ റിപ്പോർട്ട് തയ്യാറായാലും സർക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമാണ് കുറ്റപത്രം നൽകാൻ കഴിയുക.

സ്വർണ്ണക്കൊള്ളയിൽ അതേവേഗ അന്വഷണവും അറസ്റ്റുമാണ് ഇതുവരെ ഉണ്ടായത്. എന്നാൽ കുറ്റപത്രം തയ്യാറാക്കലിൽ അന്വേഷണ സംഘത്തിന് മുന്നിൽ കടമ്പകൾ ഏറെയുണ്ട്. മൊഴികളുടെയും, ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റിൽ ശാത്രീയ പരിശോധന ഫലം അനിവാര്യമാണ്. എസ്.ഐ. ടി കണ്ടെത്തിയ പ്രധാന രേഖ സ്വർണപ്പാളി എന്നതിന് പകരം ചെമ്പ് എന്നെഴുതിയ ദേവസ്വം ബോർഡ് യോഗ മിനുട്സ് ആണ്. പത്മകുമാർ കൈപ്പടയിലാണ് ഇത് എഴുതി ചേർ‍ത്തത്. ഇത്തരം കാര്യങ്ങൾ പ്രതികൾക്ക് വിചാരണ വേളയിൽ നിഷേധിക്കാം. അത് ഒഴിവാക്കാനാണ് ശാത്രീയ പരിശോധന. മാത്രമല്ല തന്ത്രിയുടെ അനുജ്ഞ, മറ്റ് പ്രതികളുടെ ഒപ്പുകൾ എല്ലാം ശാസ്ത്രീയ പരിശോധന നടത്തി ഉറപ്പാക്കണം.ഇതിനുള്ള നടപടികൾ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ആരംഭിച്ചത്. പാളികൾ മാറ്റിയോ എന്നതിലും കൂടുതൽ വ്യക്തതയുള്ള പരിശോധന റിപ്പോർട്ടുകൾ ലഭിക്കണം.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി വാങ്ങിയാൽ മാത്രമാണ് കുറ്റപത്രം നൽകാനാകുക. പത്മകുമാർ അടക്കമുള്ള ദേവസ്വം ബോർഡ് അംഗങ്ങൾക്ക് സർക്കാരും, ജീവനക്കാർക്ക് ബോ‍ർഡുമാണ് പ്രോസിക്യുഷൻ അനുമതി നൽകേണ്ടത്. അന്തിമ റിപ്പോ‍ർട്ട് തയ്യാറാക്കാതെ അനുമതി തേടാനാകില്ല. ഇതിനും ദിവസങ്ങൾ വേണ്ടിവരും.

കേസിൽ മുരാരി ബാബു ഇതിനകം പുറത്തിറങ്ങി. ഫിബ്രവരി രണ്ടിന് പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം നേടാൻ അപേക്ഷ നൽകാം. പ്രതികൾ ഇറങ്ങിയാലും, കുറ്റമറ്റ അന്തിമ റിപ്പോർട്ട് നൽകിയില്ലെങ്കിൽ കേസിൽ തിരിച്ചടിയാകുമെന്നാണ് എസ്ഐടി വിലയിരുത്തൽ ഇതിനിടെെ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നേരത്തെയുള്ള ചെക് കേസുകളുടെതടക്കമുള്ള വിശദാംസങ്ങൾ എസ്ഐടി പരിശോധിക്കുന്നുണ്ട്. ദേവസ്വം ബോർ‍ഡ് പ്രസിഡന്ഡറായിരുന്ന പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; അലീനയെ കാണാതായത് ഇന്ന് പുലർച്ചെ, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ജീവനറ്റ നിലയിൽ
2005 ൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാൻ എന്ന പേരിൽ പിരിച്ചത് 25 കോടി, പണമെവിടെ, ചോദ്യവുമായി കെ കെ രമ