യുവതിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകി, വൈക്കം പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; അതൃപ്തി

Published : Jul 24, 2023, 11:28 PM IST
യുവതിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകി, വൈക്കം പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; അതൃപ്തി

Synopsis

എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം. 

കോട്ടയം: വൈക്കം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം. 

തോക്കേന്തിയ പ്രകടനവുമായി മാവോയിസ്റ്റുകൾ; സംഘത്തിലുണ്ടായിരുന്നത് ഒരു വനിത ഉൾപ്പെടെ അഞ്ചുപേർ

അതേസമയം, പൊലീസുകാരെ കൂട്ട സ്ഥലമാറ്റം നടത്തിയ നടപടിയിൽ പൊലീസ് സേനയിൽ അതൃപ്തി പുകയുകയാണ്. കേസിനെ പറ്റി വിശദമായി അന്വേഷിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. നടപടി എടുക്കപ്പെട്ട ഉദ്യോഗസ്ഥർ സേനയിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനുള്ള സ്വാഭാവിക സമയം എടുത്തതിന്റെ പേരിൽ ഉണ്ടായ നടപടിയാണ് സേനയിലെ അതൃപ്തിക്ക് കാരണമായത്. 

പുതിയ ഫോണിൻ്റെ പേരിൽ തർക്കം; യുവാവിനെ കൊന്നത് സഹോദരനും സുഹൃത്തും ചേർന്നെന്ന് പൊലീസ്

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി