
തിരുവനന്തപുരം: ദില്ലി കലാപക്കേസിൽ ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് നോട്ടീസ്. സർലകലാശാലയിലെ മലയാളി വിദ്യാർത്ഥികളായ അൽ അമീൻ, തസ്നീം എന്നീ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് കിട്ടിയത്.
ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ജാമിയ സമരസമിതിയുടെ മീഡീയാ കോർഡിനേറ്ററായിരുന്നു തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ. ജാമിയ സർവകലാശാലയിൽ നടന്ന സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തെ ജാമിയിലെ സഫൂറാ സർഗർ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സഫൂറക്ക് കോടതി ജാമ്യം നൽകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam