മുഖ്യമന്ത്രി സ്ഥാനം സതീശന് തന്നെ നൽകണമെന്ന് ആവശ്യം; നെട്ടൂരിൽ ഫ്ലെക്സുമായി വി ഡി സതീശൻ അനുകൂല പ്രകടനം

Published : May 07, 2026, 05:13 PM ISTUpdated : May 08, 2026, 12:07 AM IST
congress

Synopsis

കൊച്ചി നെ‌ട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്.

കൊച്ചി: കോൺ​ഗ്രസിൽ ആരാണ് മുഖ്യമന്ത്രി എന്നതിനെക്കുറിച്ച് ചർച്ച പുരോ​ഗമിക്കവേ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെ‌ട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. കണ്ണൂരും കോഴിക്കോടും പ്രകടനം പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് മുക്കത്തും വി ഡി സതീശൻ അനുകൂല പ്രകടനം നടന്നു. പോരാട്ടം നയിച്ചവർ നാടിനെ നയിക്കണം എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം. 

വി ഡി സതീശനായി കളമശ്ശേരിയിൽ ഫ്ലക്സ് ബോർഡ്

വി ഡി സതീശനായി കളമശ്ശേരിയിൽ ഫ്ലക്സ് ബോർഡ്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ഗെയിൽ ജംഗ്ഷന് സമീപമാണ് യുഡിഎഫ് പ്രവർത്തകർ പരസ്യമായിത്തന്നെ വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് സ്ഥാപിച്ചത്. കെ സി വേണുഗോപാലിനായും ഇവിടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിലും ഇതര സംസ്ഥാനക്കാരെ നിയോഗിച്ചുമാണ് പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ കളമശ്ശേരി എച്ച്എംടി കോളനി മറ്റക്കാട് പ്രദേശത്തെ ഒരുകൂട്ടം യുഡിഎഫ് പ്രവർത്തകരാണ് എച്ച്എംടി റോഡിൽ വി. ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ ഇന്ന് സ്ഥാപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രമേശ് ചെന്നിത്തലയെയും, പൊലീസിനെയും അഭിനന്ദിച്ച് മന്ത്രി റോജി.എം.ജോൺ; ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല
'പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം''; പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്