കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും; പത്തനംതിട്ടയിൽ ആശങ്ക

By Web TeamFirst Published Jun 27, 2020, 6:50 AM IST
Highlights

ഈ വർഷം ഇതുവരെ 400 പേർക്ക് രോഗം ബാധിച്ചു. കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്. 

പത്തനംതിട്ട: കൊവിഡിന് പിന്നാലെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടിയിലേറെ വർധനയാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്.

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പ് ശ്രദ്ധ ചെലുത്തുന്നതിനിടെ നിശബ്ദമായാണ് ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്. ഈ വർഷം ഇതുവരെ 400 പേർക്ക് രോഗം ബാധിച്ചു. കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്. 139 പേർക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം കൂടുതലാണ്.

മലയോര മേഖലയിൽ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബർതോട്ടങ്ങൾ, ആൾത്താമസമില്ലാത്ത വീടുകൾ, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാംപയിനും തുടങ്ങി.

Also Read: ഡെങ്കുവിനെ തുരത്താന്‍ 'തോട്ടങ്ങളിലേക്ക് നീങ്ങാം'; ക്യാംപയിനുമായി ആരോഗ്യ വകുപ്പ്

click me!