'കമ്പ്യൂട്ടർ പരിജ്ഞാനമില്ല, മൂല്യനിർണ്ണയം താൻ നടത്തിയിട്ടില്ല'; പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാൻ ഒന്നാം പ്രതിയുടെ മൊഴി

Published : Nov 04, 2026, 08:09 AM IST
kerala psc

Synopsis

തന്‍റെ ജൂനിയേഴ്സ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുക എന്ന സതീഷിന്‍റെ മൊഴി മുഖവിലക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും പല പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഓരോ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുകയെന്നും മറ്റ് സാക്ഷികളുടെ മൊഴി.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നും ഇന്നലെ സതീഷ് അന്വേഷണ സംഘത്തോട് മൊഴി നൽകി. എന്നാൽ ഓഫീസിലെ തന്‍റെ ജൂനിയേഴ്സ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുക എന്ന സതീഷിന്‍റെ മൊഴി മുഖവിലക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും പല പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഓരോ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുകയെന്നും മറ്റ് സാക്ഷികളുടെ മൊഴി.

ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിക്കൊണ്ട് സതീഷിന്റെ മൊഴി. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുകയെന്നും അവസാന നിമിഷം തന്നെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സതീഷ് മൊഴി നൽകി. കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നതുമാണ് സതീഷ് കൈയൊഴിയുന്നത്. സതീഷിന്റെ കമ്പ്യൂട്ടർ വിജ്ഞാനം പരിശോധിക്കാൻ എസ്‌ഐടി നടപടി എടുക്കുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീകാര്യത്തെ 17കാരന്‍റെ കൊലപാതകം; അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു
ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി