
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവ് ആർ ശ്രീലേഖയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ ഡിജിപിയാണ് ശ്രീലേഖയെന്നും ഒരു ദിവസം ഒന്ന് പറയും മറ്റൊരു ദിവസം മാറ്റിപ്പറയുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുലിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം. പ്രതിപക്ഷ നേതാവിന് പ്രവർത്തിക്കാൻ ശ്രീലേഖയുടെ ചീട്ട് വേണ്ട. പരാതി കിട്ടിയാൽ പൊലീസ് തുടർ നടപടി എടുക്കും. ബിജെപി നേതാവ് ഇത്തരം ബാലിശ നിലപാട് സ്വീകരിക്കുന്നത് പാർട്ടി അംഗീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിൽ എജിയുടെ നിലപാട് വിമർശിച്ച മാത്യു കുഴൽനാടനും ചെന്നിത്തല മറുപടി നൽകി. സർക്കാർ പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് സർക്കാരിനറിയാമെന്നും രാഷ്ട്രീയ വിരോധം തീർക്കൽ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. സർക്കാരിന് ഒരു തിരിച്ചടിയും അല്ല. ഇക്കാര്യത്തിൽ നിയമോപദേശം കൃത്യമായിരുന്നു. എഫ്ഐആർ ഇടില്ലെന്ന് എവിടേയും പറഞ്ഞില്ല. പിണറായിക്കെതിരെ ചാടിക്കയറി എഫ്ഐആർ ഇട്ടില്ല. അത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam