ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published May 14, 2021, 11:36 AM IST
Highlights

മെയ് മൂന്നാം തിയതിയാണ് മറ്റു ചില അസുഖങ്ങൾ മൂലം ഇദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

തിരുവനന്തപുരം: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ  എം ഒ ഷിബു (ഷിബു മോഹൻ-46) കൊവിഡ് ബാധിച്ച് അന്തരിച്ചു. ഇന്ന് പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മെയ് മൂന്നാം തിയതിയാണ് മറ്റു ചില അസുഖങ്ങൾ മൂലം ഇദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൾട്ടി സ്പെഷ്യാലിറ്റിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സിച്ച് വരികയായിരുന്നു. ഭാര്യ സുനിത (ബീവറേജ്‌സ് കോർപറേഷൻ, ആറ്റിങ്ങൽ). രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ)

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!