
പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിന്‍റെ വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തില്‍ ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡറില്‍ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോർന്നത്. റീ ടെൻഡർ നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണോ വിവരം ചോർന്നതെന്ന സംശയത്തിലും അന്വേഷണം നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam