അധികസമയവും പകർത്തിയെഴുതാൻ സഹായിയും വേണ്ട: ദേവിക കാല് കൊണ്ടെഴുതിയെടുത്തത് ഫുൾ എ പ്ലസ്

Published : May 08, 2019, 03:27 PM IST
അധികസമയവും  പകർത്തിയെഴുതാൻ സഹായിയും വേണ്ട: ദേവിക കാല് കൊണ്ടെഴുതിയെടുത്തത് ഫുൾ എ പ്ലസ്

Synopsis

പഠനത്തിൽ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

വള്ളിക്കുന്ന്: രണ്ടു കൈകളുമില്ലെങ്കിലും ദേവിക പരീക്ഷയെഴുതി, അധികമനുവദിച്ച സമയം ഉപയോഗിക്കാതെ മറ്റുള്ളവർ എഴുതിത്തീർത്ത അതേ സമയത്ത് ഉത്തരക്കടലാസ് കെട്ടിക്കൊടുത്തു. പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ്. കാലുകളുപയോഗിച്ച് പരീക്ഷയെഴുതിയാണ് മികച്ച വിജയം  ഈ മിടുക്കി നേടിയത്.

പഠനത്തിൽ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജന്മനാ തന്നെ ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ടെഴുതിയാണ് പഠിച്ചത്. സഹായിയെ വച്ച് പരീക്ഷ എഴുതാൻ അർഹതയുണ്ടായിട്ടും അതുപയോഗിക്കാതെയാണ് മറ്റ് കുട്ടികൾക്കൊപ്പം വള്ളിക്കുന്ന് സിബിഎച്ച്എസ് സ്കൂളിൽ ദേവിക പരീക്ഷ എഴുതിയെഴുതിയത്.

വീട്ടുകാരുടേയും അധ്യാപകരുടേയും പിന്തുണയായിരുന്നു ദേവികയുടെ കരുത്ത്. ഇനി പ്ലസ് വണിന് വള്ളിക്കുന്ന് സിബി ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ പഠിക്കണം. ഡിഗ്രിയും പിജിയും ഉന്നത മാർക്കോടെ വിജയിക്കണം. പിന്നെ സിവിൽ സർവീസ് നേടണം. ദേവികയുടെ സ്വപ്നങ്ങൾക്കൊപ്പം സിവിൽ പൊലീസ് ഓഫീസറായ അച്ഛൻ സജീവും അമ്മ സുജിതയും എപ്പോഴുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും