ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ.രാജ നൽകിയ ഹർജി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി

Published : Aug 17, 2023, 03:50 PM IST
ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ.രാജ നൽകിയ ഹർജി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി

Synopsis

കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട് രേഖകൾ ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് കേസിലെ എതിർകക്ഷി ഡി കുമാറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു.   

ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എ.രാജ നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ബുധനാഴ്ച്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട് രേഖകൾ ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് കേസിലെ എതിർകക്ഷി ഡി കുമാറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു. 

പാറശ്ശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് അംഗം പിടിയിൽ

മാമോദീസ രജിസ്റ്റർ, സംസ്കാരം രജസിറ്റർ, കുടുംബ രജിസ്റ്റർ എന്നിവ കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് ആരോപണം. എല്ലാ രേഖകളുടെയും ഒർജിനൽ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നൽകാൻ ഡി കുമാറിന്റെ അഭിഭാഷകന് സുപ്രീം കോടതി നിർദ്ദേശിച്ചു. അതേസമയം, കേസിൽ എ രാജ സുപ്രീം കോടതിയിൽ എതിർ സത്യവാങമൂലം സമർപ്പിച്ചു.  തനിക്കെതിരായ വാദങ്ങൾ നിലനിൽക്കില്ലെന്നും 1949 മുതൽ തന്റെ കുടുംബം കേരളത്തിലുണ്ടെന്നും എ.രാജ ചൂണ്ടിക്കാട്ടുന്നു. 

പായസപ്പുരയിലെത്തിച്ച് 15 കാരിയെ ലൈം​ഗികമായി ആക്രമിച്ചു; പൂജാരി അറസ്റ്റിൽ

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന മൊഴി അവിശ്വസനീയമാണെന്നും എ.രാജ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. താൻ പറയ സമുദായ അംഗമാണ്. മതം മാറിയെന്നത് തെളിയ്ക്കാൻ യതൊരു രേഖയും എതിർകക്ഷിക്ക് ഹാജരാക്കാനായില്ലെന്നും രാജ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ എ രാജയ്ക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ ഹാജരായി. കേസിലെ  എതിർകക്ഷി ഡി കുമാറിനായി മുതിർന്ന അഭിഭാഷകൻ നരേന്ദ്രഹൂഡ, അഭിഭാഷകൻ അൽജോ. കെ.ജോസഫ് എന്നിവർ ഹാജരായി.

'സഹിഷ്ണുത ഉയ‍ർത്തി പിടിക്കുന്ന പ്രസ്ഥാനം'; പാറശ്ശാലയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തതിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ

https://www.youtube.com/watch?v=xQRqi27aam8

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K