താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്ച്ച വിശദമായി കേൾക്കും

Published : Apr 21, 2023, 12:30 PM ISTUpdated : Apr 21, 2023, 12:47 PM IST
താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്ച്ച വിശദമായി കേൾക്കും

Synopsis

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും.

ദില്ലി: താൻ ഹിന്ദു മത വിശ്വാസിയാണെന്ന് ദേവികുളം മുൻ എംഎൽഎ എ രാജ സുപ്രീംകോടതിയിൽ. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.

അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച്ച കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി കോടതി ഈ കാര്യം അംഗീകരിച്ചില്ല. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെ ഹൈക്കോടതി നടപടിയെന്നും രാജയ്ക്കായി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ വാദിച്ചു. മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നടന്ദർ ഹൂഡാ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. 

Also Read: 'എ.രാജയെ അയോഗ്യനാക്കി ഉടനെ വിജ്ഞാപനമിറക്കണം,കീഴ്‌വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പ്'

1950 മുൻപ് സംസ്ഥാനത്തേക്ക് കുടിയേറിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാമെന്ന 1986 ലെ സംസ്ഥാനസർക്കാർ ഉത്തരവ് ഈ വിധി വഴി ഹൈക്കോടതി റദ്ദാക്കിയെന്നും സംസ്ഥാനസർക്കാർ കക്ഷിയല്ലാത്ത കേസിൽ അതിര് കടന്ന നടപടിയാണ് ഹൈക്കോടതി നടത്തിയതെന്നും എ രാജയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രാജയുടെ വിവാഹം ക്രിസത്യൻ ആചാരപ്രകാരമാണ് നടന്നതെന്ന് എതിർഭാഗം വാദം ഉന്നയിച്ചു. എന്നാൽ രാജയുടെ അഭിഭാഷകർ ഇതിനെ എതിർത്തു. രേഖകളിൽ ഹിന്ദുവാണെങ്കിലും രാജ ജീവിക്കുന്നത് ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാമെന്ന്  ജസ്റ്റിസ് സുധാന്‍ഷു ദുലിയ അഭിപ്രായപ്പെട്ടു.എന്നാൽ ഇതിനെ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ എതിർത്തു. തന്‍റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ അപ്പീലിൽ ആവശ്യപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്