മുംബൈയില്‍ ഡിവൈഎഫ്‌ഐ നേതാവ്‌ പ്രീതി ശേഖർ അറസ്റ്റിൽ

By Web TeamFirst Published Oct 12, 2021, 11:53 PM IST
Highlights

2013 ലെ ഒരു സമരവു2013 ലെ ഒരു സമരവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ആസാദ് മൈതാൻ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കും.മായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ആസാദ് മൈതാൻ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കും.

മുംബൈ: ഡിവൈഎഫ്ഐ (dfyi) മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറിനെ (preethy sekhar) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.  2013 ൽ തൊഴിലില്ലായ്‌മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സമരത്തിന്റെ പേരിലെടുത്ത കേസിലാണ്‌ അറസ്റ്റ്‌. ആസാദ് മൈതാൻ പൊലീസാണ് പ്രീതിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കും.

പൊലീസിനെ കൈയേറ്റം ചെയ്‌തെന്ന്‌ കാട്ടി ജാമ്യമില്ലാ കുറ്റം ചുമത്തിയെടുത്ത കേസിലാണ്‌ അറസ്റ്റ്. കൊവിഡ്‌ നിയന്ത്രണം കാരണം കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്ന സാഹചര്യം പൊലീസ്‌ മുതലെടുത്ത്‌ രാഷ്‌ട്രീയ പകപോക്കുകയാണെന്ന്‌ പ്രീതി ശേഖർ പ്രതികരിച്ചു. ട്രെയിൻ യാത്രയ്‌ക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ നിർബന്ധമാണ്‌. നിലവിൽ ഒരു ഡോസേ ലഭിച്ചിട്ടുള്ളൂ. ഇതിനിടെയാണ്‌ പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. അവകാശസമരങ്ങളെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണിതെന്നും പ്രീതി ശേഖർ പറഞ്ഞു.

കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് പ്രീതി. വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്ഐയില്‍ സജീവമാകുന്നത്. മുംബൈയിലെ വസായിയില്‍ സംഘടന രൂപീകരിച്ചായിരുന്നു തുടക്കം. ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രണ്ട് തവണ സംസ്ഥാന സെക്രട്ടറിയുമായി. 2012ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. എസ്ബിഐ ജീവനക്കാരിയാണ് പ്രീതി.

click me!