
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പ്രകടമായ നടപടി വേണം. ക്വാറന്‍റീനിലുള്ളവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാന മാർക്കറ്റുകളിലും മാർക്കറ്റ് മാനേജ്മെന്‍റ് നടപ്പിലാക്കാനും ഉന്നതതല പൊലീസ് യോഗത്തിൽ തീരുമാനമായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തി നേടി. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam