ഡിജിപിക്ക് സ്വർണക്കടത്തുകാരുമായി ബന്ധമെന്ന് എൻ കെ പ്രേമചന്ദ്രൻ

By Web TeamFirst Published Jul 22, 2020, 11:48 AM IST
Highlights

ശിവശങ്ക‍ർ നടത്തിയതിനേക്കാൾ ​ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്റ നടത്തിയതെന്നും എൻ.കെ.പ്രേമചന്ദ്രൻ

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആർഎസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് ഫെല്ലോയായ അരുൺ ബാലചന്ദ്രനുമായി ഡിജിപിക്ക് ബന്ധമുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

ഡിജിപിയുടെ സ്വകാര്യ മൊബൈൽ ഫോൺ കോൾ റെക്കോ‍ർഡുകൾ പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് ചോദിച്ച എൻ കെ പ്രേമചന്ദ്രൻ ശിവശങ്ക‍ർ നടത്തിയതിനേക്കാൾ ​ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്റ നടത്തിയതെന്നും കൂട്ടിച്ചേ‍ർത്തു. 

റേഷൻ കടകളിലെ ഇ - പോസ് മെഷിൻ സ്ഥാപിക്കാനുള്ള ടെണ്ടറിൽ പൊതുമേഖല സ്ഥാപനമായ പാലക്കാട്  ഐടിഐയെ ഒഴിവാക്കി വിഷൻ ടെക്കിന് കരാർ നൽകിയതിലും ​ഗുരുതര അഴിമതിയുണ്ടെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. 

സ്വ‍ർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും ആർഎസ്പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. ആണത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അസീസ് ആവശ്യപ്പെട്ടു. 

click me!