ധോണിയെ കുങ്കി ആനയാക്കും, ഇന്നുമുതൽ ഭക്ഷണം നൽകും,പ്രത്യേക പപ്പാനേയും കുക്കിനേയും നിയമിക്കും-ഡിഎഫ്ഒ

Published : Jan 23, 2023, 07:37 AM ISTUpdated : Jan 23, 2023, 10:36 AM IST
ധോണിയെ കുങ്കി ആനയാക്കും, ഇന്നുമുതൽ ഭക്ഷണം നൽകും,പ്രത്യേക പപ്പാനേയും കുക്കിനേയും നിയമിക്കും-ഡിഎഫ്ഒ

Synopsis

മെരുക്കാനുള്ള നടപടി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം

പാലക്കാട് : കൂട്ടിലായ ധോണിക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും. മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് നൽകുകയും ചെയ്തതിനാൽ ഇന്നലെ പച്ചവെള്ളം മാത്രമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കട്ടി ഭക്ഷണവും നൽകും.കൂട്ടിലായ ധോണി പ്രതിഷേധം ഒന്നും കാട്ടാത്തത് ആനയെ മെരുക്കാനുള്ള നടപടികൾക്ക് വേ​ഗം കൂട്ടും. 

 

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തും. പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും.

 

വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നാടിനെ വിറപ്പിച്ച കാട്ടുകൊമ്പൻ കൂട്ടിലായി; പി.ടി സെവൻ ഭീതിയൊഴിഞ്ഞ് ധോണിക്കാർ
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്