ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല; കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ

Published : Dec 28, 2024, 03:00 PM IST
ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല; കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ

Synopsis

എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി.

തൃശ്ശൂർ: കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത്. എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി. 2015 ൽ ഉണ്ടായ അപകടത്തിൽ ​ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തുടയിൽ പഴുപ്പ് കയറി ​ഗുരുതരമായി. ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്ന് ഗോപിനാഥിന്റെ ഭാര്യ പ്രഭ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അതിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്'; മഹേഷ് കുഞ്ഞുമോനെതിരായ സൈബ‍ർ ആക്രമണത്തിൽ കോൺഗ്രസ് നേതാവ്
വടകര എംഡിഎംഎ കേസ്: ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്