
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. തൃശൂർ ലോക്സഭാ സീറ്റ് പിണറായി വിജയൻ ബിജെപിക്ക് താലത്തിൽ വച്ച് കൊടുത്തുവെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകും. സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണർ സിനിമ മോഡൽ അഭിനയം നടത്തി. ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വർണവും ഉണ്ടായില്ല. ഒരു നാണവും ഇല്ലാതെ എന്നിട്ട് മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണ്. ഈ മനുഷ്യൻ (പിണറായി) പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
'ഒറ്റത്തന്ത പ്രയോഗം'; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പര്യാപ്തമായ രേഖകളില്ലെന്ന് ചേലക്കര പൊലീസ്
തൃശ്ശൂർ പൂരം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പിണറായി എന്ത് കൊണ്ട് തയ്യാറാകുന്നില്ല? ബിജെപി ജയിച്ച ശേഷം കരുവന്നൂർ ഇല്ല, പിണറായിയുടെ കേസ് ഇല്ല. ജയിപ്പിച്ച് വിട്ട ആൾ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മിണ്ടുന്നില്ല. സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam