ബുധനാഴ്ചത്തെ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ, ഡയസ് നോൺ പ്രഖ്യാപിച്ചു,ശമ്പളം കട്ട് ചെയ്യും

Published : Jan 20, 2025, 04:23 PM ISTUpdated : Jan 20, 2025, 04:27 PM IST
ബുധനാഴ്ചത്തെ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ,   ഡയസ് നോൺ പ്രഖ്യാപിച്ചു,ശമ്പളം കട്ട് ചെയ്യും

Synopsis

അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി.

തിരുവനന്തപുരം:പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു. ശമ്പളപരിഷ്ക്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്

'നോ കോഫി'; സ്റ്റാർബക്സ് തൊഴിലാളി സമരം കൂടുതൽ നഗരങ്ങളിലേക്ക്, അമേരിക്കയിലെ സമരം വേതനവർധന ഉൾപ്പെടെ ആവശ്യപ്പെട്ട്

'അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ല'; പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും