
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് (dileep)ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള. എഫ് ഐ ആറിൽ(fir) ഉള്ള ഒരു കുറ്റവും നിലനിൽക്കില്ല എന്ന് കോടതിക്ക് വ്യക്തമായി. കേസിലെ എഫ് ഐ ആർ റദ്ദാക്കാൻ(quash) ഉടൻ കോടതിയെ സമീപിക്കുമെന്നും അഡ്വ.ബി.രാമൻ പിള്ള പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. അപ്പോൾ ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണിൽ തെളിവില്ല. ഈ കേസിലെ എഫ് ഐ ആർ നിലവിൽക്കില്ലെന്നും രാമൻപിള്ള പറഞ്ഞു.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖ റെക്കോർഡ് ചെയ്തത് ഏത് ഡിവൈസിലാണെന്ന് കണ്ടെത്തിയില്ല. പ്രതിക്ക് തെളിവ് ഹാജരാക്കാൻ കഴിയില്ല. ഇന്ന് കൂടി ദിലീപിന്റെ വീടിനു പോലീസ് വളഞ്ഞു . പോലീസ് സംവിധാനം ഉപയോഗിച്ച് പ്രതിയാക്കാൻ നോക്കിയെന്നും അഡ്വ.ബി.രാമൻപിള്ള ആരോപിച്ചു.
ഗൂഢാലോചനാക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചശേഷമായിരുന്നു അഡ്വ.ബി.രാമൻപിള്ളയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam