കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും; പ്രതിമാസം 2000 രൂപ നൽകും

By Web TeamFirst Published Jul 31, 2021, 1:58 PM IST
Highlights

നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക്  പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക്  സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും. 
 
പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക്  സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്ത്. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുളളവർക്ക്  സഹായം പ്രഖ്യാപിച്ചത്.

നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക്  പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക്  സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും. 

ഇത്തരം കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് രൂപതയുടെ സ്കൂളുകളിൽ അഡ്മിഷന് മുൻഗണന നൽകും.  ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളിൽ മുന്നോട്ട് നയിക്കാൻ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ബിഷപ് സാമുവേൽ മാർ ഐറേനിയോസാണ് സർക്കുലർ പുറപ്പെടുവിച്ചത്.

രണ്ടായിരത്തിനുശേഷം  വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അധ്യക്ഷൻ  ഡോ സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!