ഒരു മലയാളി അടൂരിനെതിരെ ഇങ്ങനെ പറയുമ്പോൾ ലജ്ജ തോന്നുന്നു; ബി ​ഗോപാലകൃഷ്ണനെതിരെ കമൽ

By Web TeamFirst Published Jul 25, 2019, 5:35 PM IST
Highlights

ഈ രാജ്യത്തെ ജനാധിപത്യത്തിനെതിരെ ഒരു വാക്ക് പോലും പറയാത്ത ആളുകൾക്കെതിരെ ഇത്തരം പരാമ‌‌ർങ്ങളുണ്ടാകുമ്പോൾ സാമാന്യ ജനങ്ങളെ വെറുതെ വിടുമോ ? ജയ് ശ്രീറാം വിളിക്കാൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോൾ അവരുടെ അജണ്ട വ്യക്തമാണ് കമൽ പറയുന്നു.

തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ബിജെപി നേതാവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍റെ പരാമർശങ്ങൾക്കെതിരെ സംവിധായകൻ കമൽ. ഫാൽക്കേ അവാ‌‌ർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ ചലചിത്ര ആസ്വാദകരെല്ലാം സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് പറയുന്നതെന്ന സാമാന്യ ബോധമെങ്കിലും ഈ പറഞ്ഞ ബിജെപി നേതാവിനുണ്ടാകണമായിരുന്നെന്ന് കമൽ പ്രതികരിച്ചു.

ഇത്തരം പരാമ‌ർശങ്ങൾ ഈ കാലത്ത് നമ്മൾ പ്രതീക്ഷക്കണമെന്ന് അഭിപ്രായപ്പെട്ട കമൽ ഒരു മലയാളി അത് പറയുമ്പോൾ ലജ്ജ തോന്നുന്നുവെന്നും പറഞ്ഞു. എന്തൊ കിട്ടാൻ ആ​ഗ്രഹിച്ചിട്ടാണ് അടൂ‌ർ ​ഗോപാലകൃഷ്ണൻ ഇത് പറയുന്നതെന്ന് പറയുന്ന മനുഷ്യനെയൊക്കെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് പറയാൻ കഴിയുകയെന്ന് ചോദിച്ച കമൽ ഇവരൊക്കെ ക്രിമിനലുകളാണെന്നും രാജ്യദ്രോഹികളാണെന്നും അഭിപ്രായപ്പെട്ടു. 

ഒരു ചലചിത്ര പ്രവർത്തകനെന്ന നിലയിൽ ഇക്കാര്യത്തിൽ ശക്തമായ അമർശമുണ്ട് അടൂ‌‌ർ ​ഗോപാലകൃഷ്ണനെ പോലെയുള്ള കലാകാരൻമാർക്കെതിരയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ എതിർക്കും. ഈ രാജ്യത്തെ ജനാധിപത്യത്തിനെതിരെ ഒരു വാക്ക് പോലും പറയാത്ത ആളുകൾക്കെതിരെ ഇത്തരം പരാമ‌‌ർങ്ങളുണ്ടാകുമ്പോൾ സാമാന്യ ജനങ്ങളെ വെറുതെ വിടുമോ ? ജയ് ശ്രീറാം വിളിക്കാൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോൾ അവരുടെ അജണ്ട വ്യക്തമാണ് കമൽ പറയുന്നു. അടൂരിനെ ചീത്ത വിളിച്ചാൽ പബ്ലിസിറ്റി കിട്ടുമെന്നും അയാൾ കരുതിയിരിക്കാം എന്ന് കൂടി കമൽ കൂട്ടിച്ചേ‌ർത്തു.

കേരളത്തിലെ സാംസ്കാരിക പ്രവ‌‌ർത്തകരെല്ലാം വ്യക്തമായ കാഴ്ചപാടും നിലപാടും ഉള്ളവരാണ് ഇവരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കമൽ പറഞ്ഞു. 

പ്രസ്താവനയ്ക്ക് അടിസ്ഥാനമായ വാർത്ത..

ജയ് ശ്രീറാം വിളി സഹിച്ചില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോട്ടെ; ഭീഷണിയുമായി ബിജെപി വക്താവ്

click me!