'സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കില്ല, അന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചു', ആരോപണവുമായി സഹോദരൻ

Published : Jan 07, 2023, 08:37 AM IST
'സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കില്ല, അന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചു', ആരോപണവുമായി സഹോദരൻ

Synopsis

സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. 

കൊല്ലം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സഹോദരൻ മധു. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പൊലീസിന്റെ കണ്ടെത്തലുകൾ മധു തള്ളി. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. 

നയനയുടെ കഴുത്തിൽ കണ്ട പാടുകൾ നയനയുടെ നഖം കൊണ്ടതാണെന്നായിരുന്നു അന്ന് പൊലീസ് അറിയിച്ചത്. ശരീരത്തിൽ ഉണ്ടായിരുന്നത് ചെറിയ മുറിവുകളാണെന്നും പൊലീസ് കളവ് പറഞ്ഞു. പൊലീസുകാരാണ് ഈ കേസിലെ ഒന്നാം പ്രതി. അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും മധു ആവശ്യപ്പെട്ടു. 

സമാനമായ അഭിപ്രായമാണ് നയനക്കൊപ്പം ആൽത്തറയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സുഹൃത്തിനുമുളളത്. സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വന്തം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പൊലീസിന്റെ കണ്ടെത്തലുകള്‍ തളളുന്നതാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വെളിപ്പെടുത്തലുകൾ. 

യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമോ? തുടരന്വേഷണത്തിന് സാധ്യത

മൂന്നു വ‍ർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. നയനയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചതായി ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. 

READ MORE നയന സൂര്യയുടെ മരണം; 'കൂടെ താമസിച്ച സ്ത്രീയാര്, വിവരങ്ങള്‍ എവിടെ ?', വീഴ്ചകൾ അക്കമിട്ട് പുതിയ അന്വേഷണ സംഘം

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി