വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല,പി.കെ. ശശിക്കെതിരെ അച്ചടക്ക നടപടി , ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

Published : Jun 27, 2023, 12:55 PM ISTUpdated : Jun 27, 2023, 03:42 PM IST
വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല,പി.കെ. ശശിക്കെതിരെ അച്ചടക്ക നടപടി , ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

Synopsis

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.പാലക്കാട് ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്യം നൽകിയതിന് ശശിയടക്കം  മൂന്നു പേര്‍ക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കടുത്ത നടപടിയുമായി സിപിഎം. പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. വി.കെ. ചന്ദ്രനെയും ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. വിഭാഗീയതയുടെ പേരിലാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലയിൽ വിഭാഗീയതക്ക് നേതൃത്വം നൽകിയത് ഇവർ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട്  സ്വീകരിക്കും.

പാലക്കാട് ജില്ലയിലെ സിപിഎം വിഭാ​ഗീയത; നടപടി തുടരുന്നു, കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി

 

പാലക്കാട്   സിപി എം വിഭാഗീയതയുടെ പേരിൽ കൊല്ലങ്കോട് ഏരിയ കമിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി. 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ.  പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്