കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ്

Published : Jul 03, 2023, 05:05 PM ISTUpdated : Jul 03, 2023, 09:49 PM IST
കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ്

Synopsis

നാളെ കന്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ അറിയിച്ചു. 

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ  ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. നാളെ കന്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ അറിയിച്ചു. 

ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

അതേസമയം, കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവർത്തിക്കുകയാണ് ജി.ശക്തിധരൻ. കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്നും വാങ്ങിയ കാശിന് പാർട്ടിയിൽ കണക്കില്ലെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ്  ഇത് താളം തെറ്റിയത്. കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിന് 'എന്റെ രക്തത്തിന്റെ രാഷ്ട്രീയ  ഡി എൻ എ ആർക്കും മനസിലാകുന്നില്ല'? എന്നായിരുന്നു ശക്തിധരൻ നൽകിയ മറുപടി.

കോടികൾ കീശയിലാക്കിയത് ഇരട്ട ചങ്കനായ നേതാവ് ഒറ്റക്ക്, പാർട്ടിയിൽ കണക്കില്ല, രസീതുമില്ല'

കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്.  കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫെയ്സ്ബുക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു. 

കൈതോലപ്പായ വെളിപ്പെടുത്തൽ: ബെന്നി ബഹന്നാന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം