കേരളത്തിലെ ഏറ്റവും വലിയ സ്റ്റഡി എബ്രോഡ് എക്സ്പോ കൊച്ചിയിൽ ഏപ്രിൽ 20,21-ന്

By Web TeamFirst Published Apr 15, 2024, 2:34 PM IST
Highlights

2024 ഏപ്രിൽ 20,21 തീയതികളിൽ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്പോട്ട് രജിസ്ട്രേഷൻ വഴിയുമാണ് സൗജന്യ പ്രവേശനം.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോ ഏപ്രിൽ 20,21 ന് കൊച്ചിയിൽ നടക്കുന്നു.  പങ്കെടുക്കുന്ന ഇരുപതിന് മുകളിലുള്ള ഏജൻസികളിലൂടെ അമ്പതിലധികം രാജ്യങ്ങളുടെ ആയിരത്തിലധികം യൂണിവേഴ്സിറ്റികളുടെ കോഴ്‌സുകളെ കുറിച്ച് അറിയുവാനുള്ള  സംവിധാനം ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സ്പോയിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും.UK, കാനഡ, ഫ്രാൻസ്, ജർമ്മനി പോലുള്ള രാജ്യങ്ങളിലെ മാറിയ നിയമ സാഹചര്യങ്ങളുടെ  വ്യക്തത മനസിലാക്കി അഡ്മിഷൻ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാക്കാൻ കഴിവുള്ള കേരളത്തിലെ മികച്ച സ്റ്റഡി എബ്രോഡ് ഏജൻസികൾ ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. മെഡിക്കൽ, നഴ്സിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളുടെ സ്റ്റാളുകൾ ഉറപ്പാക്കിയിട്ടുണ്ട് കൊച്ചിയിൽ.

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് അഡ്മിഷൻ ലഭിക്കുന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്  സൗജന്യമായി ലഭിക്കും.വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

2024 ഏപ്രിൽ 20,21 തീയതികളിൽ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്പോട്ട് രജിസ്ട്രേഷൻ വഴിയുമാണ് സൗജന്യ പ്രവേശനം.  വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ലെവറേജ് എഡ്യൂ ( Leverage Edu) ആണ്.ഫെയർ ഫ്യൂചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽടൻസി (Fair Future Overseas Educational Consultancy) പ്രസന്റിങ്ങ് സ്‌പോണ്‍സര്‍ ആണ്. ഹാർവെസ്റ്റ്  എബ്രോഡ് സ്റ്റഡീസ് ( Harvest  Abroad Studies Pvt Ltd), ബെറാക്കാ സ്റ്റഡി എബ്രോഡ് ( Berakah Study Abroad ),സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ( Santamonica Study Abroad ), ഫ്രാഗോമെൻ എഡ്യൂക്കേഷണൽ സർവീസസ് ( Fragomen Educational Services), ഐ. എസ്. ഡി. സി ലേണിംഗ് ( ISDC Learning) എന്നിവര്‍ പവേർഡ് ബൈ സ്പോൺസർമാരും വിസ്‌റ്റോസ് ഗ്ലോബൽ സ്റ്റഡി എബ്രോഡ് (Vistos Global Study Abroad, കെ. സി ഓവർസീസ് ( KC Overseas), അക്ബർ സ്റ്റഡി എബ്രോഡ് ( Akbar Study Abroad), കാംപേൽ എഡ്യൂകേഷൻ (Campbell Education ), അഫിനിക്സ് സ്റ്റഡി എബ്രോഡ് ( Affiniks Study Abroad), ട്യൂട്ടൽ ന്യൂസിലാൻഡ് ( Tutel Newzealand ), ക്ലിക്ക് എഡ്യൂ (Klick Edu), കോണ്ടിനെന്റൽ ഓവർസീസ് ( Continental Overseas),മെറ്റ് എക്സ് 360 ( Metx 360), ഹോളിലാണ്ടർ സ്റ്റഡി എബ്രോഡ് ( Hollilander Study Abroad ), സ്റ്റഡി വേൾഡ് ഓൺലൈൻ ( Study World Online ), കമ്പ്യൂട്രെയിൻ സ്റ്റഡി എബ്രോഡ് ( Computrain Study Abroad ), ഹെതർലാൻഡ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി ( Heatherland Educational Consultancy), ആശ കിരൺ ഇമ്മിഗ്രേഷൻ സെർവിസസ് ( Asha Kiran Immigration Services ) എന്നിവർ എക്‌സ്‌പൊയുടെ ഭാഗമാകും.

 

click me!