
തിരുവനന്തപുരം: സമസ്ത - ലീഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് എംപി ഇടി മുഹമ്മദ് ബഷീർ. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇ ടി പറഞ്ഞു. വാർത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാൻ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇ ടി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗിനെ മാറ്റിനിർത്തി ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കാൻ ആകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam