
ദില്ലി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ക്യാബിനെറ്റിലുള്ള മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും യുദ്ധത്തിന്‍റെ വക്കിലാണെന്ന് അമേരിക്ക ഒരു ഘട്ടത്തിലും കരുതിയിട്ടില്ലെന്നും ദില്ലിയിലെ വാര്‍ത്തസമ്മേളനത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ലോയിഡ് ഓസിറ്റിൻ കൂടിക്കാഴ്ച നടത്തി.