എൻസിപിയിൽ തർക്കം രൂക്ഷം: യോ​ഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി

Published : Mar 09, 2026, 06:27 PM IST
Forest Minister AK Saseendran announcing KIIFB funds for forest and wildlife protection.

Synopsis

എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്.

തിരുവനന്തപുരം: എൻസിപി യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി എ കെ ശശീന്ദ്രൻ. ഏകപക്ഷീയമായി ചർച്ച നടക്കുന്നുവെന്നാണ് പരാതി. തന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനാണ് നീക്കമെന്നും ശശീന്ദ്രൻ പറയുന്നു. എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്. മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാ​ഗം ആവശ്യപ്പെടുകയാണ്. പിസി ചാക്കോ അടക്കമുള്ളവർ ഈ ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ശശീന്ദ്രൻ മാറാൻ തയ്യാറല്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തമ്പ്രാക്കളുടെ ബാറുകൾക്ക് മാത്രം ഇളവ് നൽകി', കഴിഞ്ഞ സർക്കാരിനും പിണറായിക്കുമെതിരെ കടുത്ത വിമർശനവുമായി ബിനോയ് വിശ്വം; 'ഷാപ്പിനും ബാറിനും രണ്ട് നീതി'
രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കയറി ചന്ദനമരം മുറിച്ചു, പൊലീസ് എത്തിയതോടെ ഒരാൾ ഓടി രക്ഷപെട്ടു, പിന്നാലെ പിടിയിൽ