
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും വാഹന നമ്പറുകളുടെ കാര്യത്തിലും തർക്കം. ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ട്. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുo അന്തിമ പട്ടിക തയ്യാറാക്കും.
കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന് വേറെ ആരും ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. ക്ലിഫ് ഹൌസിന് അടുത്താണ് ഇത്. ആ വസതി ചെന്നിത്തലയ്ക്ക് തന്നെ ലഭിച്ചേക്കും.
മുൻ മന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിട്ടങ്ങളിലെല്ലാം അറ്റകുറ്റപ്പണി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവിറങ്ങുമിറങ്ങി. 3.96 കോടിയാണ് അറ്റകുറ്റപ്പണിക്കായി ചെവവഴിക്കുന്നത്. 135.64 ലക്ഷം രൂപ ക്ലിഫ് ഹൗസ് അറ്റക്കുറ്റപ്പണിയായി ഇതിൽ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. സാമ്പത്തിക പരാധീനതയുള്ളതിനാൽ മോടി പിടിപ്പിക്കലൊന്നും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മോടി പിടിപ്പിക്കാതെ താമസിക്കാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകളും താൽക്കാലികമാണ്. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 11 -നായി കെ മുരളീധരൻ രംഗത്തുണ്ട്. 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതേസമയം 13 ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് ഇറക്കിയില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam