കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു 

Published : Dec 30, 2022, 11:11 AM IST
കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു 

Synopsis

കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. 

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം  മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. 

തെരുവുനായയെ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞു

തിരുവനന്തപുരത്ത് തെരുവുനായയെ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. വഴിയാത്രക്കാരായ യുവാക്കളിൽ ഒരാൾ തെരുവ് നായയെ സ്നേഹപൂർവ്വം വിളിച്ച് വരുത്തി വീട്ട് വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കൊടങ്ങാവിള സ്വദേശി നിഷിൻ രാജിൻ്റെ വീട്ടിലേക്കാണ് നായയെ വലിച്ചെറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിഷിൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃത്താലയുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതി പഠിക്കാൻ ജാർഖണ്ഡ് സംഘം നാളെയെത്തും; മന്ത്രി എംബി രാജേഷുമായി സംവദിക്കും
നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു