
കോഴിക്കോട്: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു.രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർമാർ ചികിത്സയിൽ നിന്ന് വിട്ടു നിൽക്കും.ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്നും ഐ എം എ സംസ്ഥാനെ സെക്രട്ടറി ജോസഫ് ബെനവൻ പറഞ്ഞു. ഡോക്ടർമാരിൽ അടികിട്ടേണ്ടവരുണ്ടെന്ന ഗണേഷ് കുമാർ എം.എൽ എ യുടെ പ്രസ്താവനക്കെതിരെ നിയമ നടപടികൾ ആലോചിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam