'കോങ്ങാട് എംഎൽഎ അപമര്യാദയായി പെരുമാറി'; പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ട‍ർമാരുടെ പരാതി

Published : May 12, 2023, 11:00 AM ISTUpdated : May 12, 2023, 11:37 AM IST
'കോങ്ങാട് എംഎൽഎ അപമര്യാദയായി പെരുമാറി'; പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ട‍ർമാരുടെ പരാതി

Synopsis

ഡ്യൂട്ടിയിലുള്ള  ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു.  പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച്  എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന്  പറഞ്ഞ് എംഎൽഎ ആക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു.

പാലക്കാട് : ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ, ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്. ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ്  അധിക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു.

ഡോക്ടർമാരുടെ സമരം പിൻവലിച്ച് ഐഎംഎയും, പിജി വിദ്യാർത്ഥികളും ഹൌസ് സർജന്മാരും സമരം തുടരും

എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎയുടെ പ്രതികരണം. 
ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ട‍ര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.  

കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ്, നോവുണർത്തി ദൃശ്യങ്ങൾ

 

 

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം