
ആലപ്പുഴ: സ്റ്റൈപെന്‍ഡ് വിതരണം മുടങ്ങിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടർമാർ സമരത്തിലേക്ക്. 234 പിജി ഡോക്ടർമാരാണ് സമരം ചെയ്യുന്നത്. എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്റ്റൈഫെന്റ് 19ാം തീയതി ആയിട്ടും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സമരം. ആശുപത്രിയുടെ പ്രവർത്തനത്തെയും സമരം ബാധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.