ഡോക്ടർമാ‍ർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

Published : Aug 09, 2026, 02:51 PM IST
panathur health centre

Synopsis

ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായത്.

കാസർകോട്: ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഇന്നുമുതൽ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, മൂന്ന് ഡോക്ടർമാരും രാജിവച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതേസമയം, രോഗികളുടെ ദുരിതം ഒഴിവാക്കാൻ നാളെ ദേശീയ ആരോഗ്യ മിഷനിൽ നിന്ന് ഒരു ഡോക്ടറെ പുതിയതായി നിയമിക്കുമെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്
അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി, ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ നൽകും