'ഓഗസ്റ്റ് 2 ജോർജ്‍കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനം, ഓഗസ്റ്റ് 7 നമ്മൾ മറക്കാൻ പാടില്ലാത്ത ദിനം'; ഓർമിപ്പിച്ച് കോഴിക്കോട് കളക്ടർ

Published : Aug 02, 2025, 09:00 PM IST
Kozhikode collector reminds August 7 is the last date to add name in voters list

Synopsis

ഓഗസ്റ്റ് 2 ശനിയാഴ്ച ജോർജ്‍കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനമാണെങ്കിൽ ഓഗസ്റ്റ് 7 വ്യാഴാഴ്ച നമ്മൾ മറക്കാൻ പാടില്ലാത്ത ദിനമാണെന്ന് ഓർമിപ്പിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടർ. 

തിരുവനന്തപുരം: ഓഗസ്റ്റ് 2 സിനിമാ പ്രേമികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ദിവസമാണ്. ദൃശ്യം സിനിമയിലെ ജോർജ്‍കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം. ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച ജോർജ്‍കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനമാണെങ്കിൽ ഓഗസ്റ്റ് 7 വ്യാഴാഴ്ച നമ്മൾ മറക്കാൻ പാടില്ലാത്ത ദിനമാണെന്ന് ഓർമിപ്പിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടർ. അന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തിയ്യതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുൻപായി ഓഗസ്റ്റ് 7 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർ പട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

നിങ്ങൾ ചെയ്യേണ്ടത്…

https://sec.kerala.gov.in/rfs/search/index - ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐ ഡി കാർഡ് നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം. ഉണ്ടെങ്കിൽ പഞ്ചായത്ത്‌ / നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ എന്നിവ അറിയാം.

https://www.sec.kerala.gov.in/public/search/voter - ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പഞ്ചായത്ത് / നഗരസഭ, നിങ്ങളുടെ പേര് അല്ലെങ്കിൽ വോട്ടർ ഐ ഡി നമ്പർ നൽകി സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.

https://www.sec.kerala.gov.in/public/voters/list -വോട്ടർ പട്ടിക കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ
പയ്യന്നൂരിൽ സഹകരണ വാരാഘോഷ പരിപാടിക്കിടെ നാടകീയ സംഭവം; വി കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസപ്പെടുത്തി, സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്