കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, അരലക്ഷം വീതം പിഴ

Published : Apr 19, 2023, 05:04 PM IST
കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, അരലക്ഷം വീതം പിഴ

Synopsis

മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയിൽ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയെന്നാണ് കേസ്.

മലപ്പുറം : അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ പന്ത്രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസിൽ ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയിൽ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയെന്നാണ് കേസ്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയിൽ കു​നി​യി​ല്‍ കുറുവാങ്ങാടൻ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊലക്കേസിൽ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദു അബൂബക്കാരും.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു