
തിരുവനന്തപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എ. അച്യുതൻ (89) വയസ് അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. 2014 ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് എന്നിവയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു. ഉച്ചക്ക് 12.50 ഓടെയായിരുന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിസ്ഥിതി രംഗത്ത് വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിയാണ് ഇദ്ദേഹം.
എൻഡോസൾഫാനെക്കുറിച്ച് പഠിക്കാനുള്ള കമ്മീഷനിൽ അംഗമായിരുന്നു. കൂടാതെ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ വിദഗ്ധസമിതി, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം. എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന കാലത്തും പരിസ്ഥിതി പ്രവർത്തനങ്ങളിൽ അദ്ദേഹം വൻ ജാഗ്രത പുലർത്തുകയും വലിയ ബോധവത്കരണം നടത്തുകയും ചെയ്തിരുന്ന വ്യക്തിയാണ്. കോഴിക്കോട് ബിലാത്തിക്കുളത്തായിരുന്നു താമസം. ഡോ. അച്യുതന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് കൈമാറും. പൊതുദർശനമോ, റീത്ത് സമർപ്പണമോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam