കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

Published : Jan 25, 2021, 07:09 PM IST
കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

Synopsis

ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്.പി.  ഇ.എസ്.ബിജുമോന്‍ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്.പി.  ഇ.എസ്.ബിജുമോന്‍ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

മകനെ ലൈംഗീകമായി പീഡിപ്പിച്ചതിന് അമ്മ അറസ്റ്റിലായെന്ന വാർത്ത വന്നതോടെയാണ് കടയ്ക്കാവൂർ പോക്സോ കേസ് വലിയ വിവാദമായി മാറുന്നത്. കേരളത്തിലാകെ ചർച്ചയായ കേസിൽ വേർപിരിഞ്ഞു താമസിക്കുന്ന പിതാവ് മകനെ കൊണ്ട് വ്യാജമൊഴി കൊടുത്താണ് കേസുണ്ടാക്കിയതെന്ന ആരോപണം ഉയർന്നതോടെ വിവാദങ്ങൾ ഇരട്ടിയായി. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മ ജയിൽ മോചിതയായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തനിക്ക് അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ; 'ഏൽപ്പിച്ചത് വലിയ ദൗത്യം'
നിയമന നടപടി തുടങ്ങി പെരിയ കേന്ദ്ര സർവകലാശാല; പ്രധാന തസ്തികകളിൽ അഭിമുഖം നടത്താൻ തീരുമാനം