'ഉപകരണം കാണാതായതല്ല, മാറ്റിവെച്ചത്'; അന്വേഷണത്തോട് സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കൽ

Published : Aug 02, 2025, 09:33 AM IST
Dr Harris

Synopsis

ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നതാണ്. ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കുന്നില്ല. നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അന്വേഷണം കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതൽ അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതൽ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ
കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'